അക്ഷരപ്പൊട്ടന്‍
അന്ധകാരത്തിന്‍ നീറുമഗ്നികുണ്ഠത്തില്‍ ഞാനി-
ന്നക്ഷരപ്പൊട്ടന്‍ നില്പാണമ്മേ നീ പൊറുക്കുക.
ഒക്കെയും മറവിയാം ശപ്തപാരാവാരത്തിന്‍
ഭിത്തിയില്‍ പ്രതിധ്വനിച്ചാര്‍ത്തമര്‍ന്നീടിലും
ഒന്നുമോര്‍മ്മതന്‍ വെള്ളിത്തിരയില്‍ തെളിവീല
അക്കങ്ങള്‍ പെരുക്കങ്ങള്‍ അക്ഷരക്കൂട്ടങ്ങളും
അറിവിന്‍ പടിവാതില്‍ തുറന്നു തന്നപ്പോള്‍ നീ
അലിവിന്‍ പാഠങ്ങളാണാദ്യമായ് പഠിപ്പിച്ചു.
പഴയതറവാടിന്‍ പ്രൗഢിയില്‍ ചിതലുക-
ളരിച്ചു നടക്കവേ തനിയെ കരഞ്ഞവള്‍
അറിഞ്ഞീലാരും നിന്റെ കരളിന്‍ വേവും നോവും
പറഞ്ഞീലാരും നിന്നോടാശ്വാസ വാക്കുകള്‍
ധനുമാസത്തിന്‍ കുളിരാതിര നീന്തിത്തുടി-
ച്ചടുത്തെത്തവേയെന്നില്‍ പുലരി വിടര്‍ന്നതും
അമ്പലത്തറയിലുമാവണിപ്പാടത്തിലും
അലയുമെന്നില്‍ നെരിപ്പോടെരിഞ്ഞമര്‍ന്നതും
ആരറിഞ്ഞീടാനിങ്ങിങ്ങാരാരെയറിയുവോര്‍
ആത്മബന്ധങ്ങള്‍ പണ്ടേയന്യമാണീയൂഴിയില്
അവിരാമമാം ജീവരഥ വേഗമാര്‍ന്നൊരീ
നഗരിപൂണ്ടാനമ്മേ അതിജീവനത്തിനായ്
പെരുതാമാസക്തിതന്‍ പദ്മവ്യൂഹത്തില്‍ ഞാനി-
ന്നഭിമന്യുവായ് നില്പാണമ്മേ നീ കാണുന്നുവോ?
അന്യമായ്പ്പോയെന് ഭാഷയന്യമായ് ദേശം കാലം
അന്യമായ് മുഖംപോലുമാള്‍ത്തിരക്കിന്‍ ഘോഷത്തില്‍
എന്നിലെയെന്നെത്തന്നെ നിന്നിലെ നീയായ്ക്കാണാ
നെന്തിനേ പഠിപ്പിച്ചു പറഞ്ഞുതരിക നീ
ഒക്കെയും വ്യര്‍ത്ഥം ശപ്തമിക്കുരുക്ഷേത്രത്തിങ്ക-
ലക്ഷരപ്പൊട്ടന്‍ ഞാനിന്നസ്തമിക്കയേ നല്ലു
ഇനിയൊരുദയത്തില്‍ പുതിയ ക്രമങ്ങളില്‍
തിരിയുമെന്റെ ലോകമെന്നൊരു ശുഭാശയില്‍!
-മിനി സെബാസ്റ്റ്യന്‍ TTI Muvattupuzha
No comments:
Post a Comment